അന്തിക്കാട്: ചെമ്മാപ്പിള്ളി തൂക്കുപാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ വിദ്യാർഥി മരിച്ചു. കൊടുങ്ങല്ലൂര്‍ ലോക മലേശ്വരം സ്വദേശി ഇളംങ്ങുന്‍ താഴത്ത് കണ്ണന്റെ മകന് അമ്പാടി കണ്ണന് (19) ആണ് മരിച്ചത്. നാട്ടിക എസ്.എൻ. കോളജിലെ സുവോളജി രണ്ടാം വർഷ വിദ്യാർഥിയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് പാലത്തിൽ കയറി കണ്ണൻ പുഴയിലേക്ക് ചാടിയത്. നാട്ടിക അഗ്നിരക്ഷ സേനയും നാട്ടുകാരും വഞ്ചിയിലും ബോട്ടിലുമായി പുഴയില്‍ നടത്തിയ തിരച്ചിലിലാണ് ഉച്ചക്ക് മൃതദേഹം കണ്ടെടുത്തത്. വലപ്പാട് അന്തിക്കാട് പൊലീസും സ്ഥലത്തെത്തി.