കൊടകര: കുളം വൃത്തിയാക്കുന്നതിനിടെ ഓട്ടോ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പേരാമ്പ്ര ചിറക്കഴ തേവര്‍മഠത്തില്‍ ചേന്നന്റെ മകന് സുധാകരന് (44) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. മാതാവ്: ശാരദ. സഹോദരങ്ങള്‍: വേലായുധന്, ശാന്ത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പോട്ട ശ്മശാനത്തില്‍.