കൂറ്റനാട്: മിനി ലോറിയിടിച്ച് കാൽനട യാത്രികൻ മരിച്ചു. പെരുമ്പാവൂർ കല്ലമ്പലം മാടവനക്കുടി വീട്ടിൽ സുഭാഷ് (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കൂട്ടുപാതയിലായിരുന്നു അപകടം. നാട്ടുകാരും ഡ്രൈവർമാരും പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂലിപ്പണിക്കാരനായ സുഭാഷ് 15 വർഷമായി കൂറ്റനാടിനടുത്ത് ചാലിപ്പുറത്ത് വാടകവീട്ടിലാണ് താമസം. താമസസ്ഥലത്തേക്ക് നടന്നുവരുമ്പോഴാണ് അപകടം. ചാലിശ്ശേരി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പിതാവ്: രാമചന്ദ്രൻ (പെരുമ്പാവൂർ, കല്ലമ്പലം). മാതാവ്: ശാന്ത. ഭാര്യ: രാജശ്രീ. സഹോദരി: സുനിത.