പാലക്കാട്: പുതുപ്പരിയാരം വല്ലങ്കാട് റെയില്‍വേ പാളത്തില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. 60 വയസ്സ് തോന്നിക്കുന്ന മൃതദേഹത്തിന്റെ നെറ്റിയില്‍ മധ്യഭാഗത്ത് മുറിക്കല ഉണ്ട്. കറുത്ത പാന്റ്സും കാക്കി നിറമുള്ള ഫുള്‍കൈ ഷര്‍ട്ടുമാണ് വേഷം. മൃതദേഹം യാക്കര പൊതുശ്മശാനത്തില്‍ അടക്കം ചെയ്തു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987150, 9497980606ല്‍ ബന്ധപ്പെടണമെന്ന് ഹേമാംബിക നഗര്‍ പൊലീസ് അറിയിച്ചു.