മുട്ടില്‍: വാരിയാടിന് സമീപം പ്രഭാതസവാരിക്കിടെ യുവാവ് കാറിടിച്ച് മരിച്ചു. സുൽത്താൻ ബത്തേരി നഗരസഭയിലെ അക്കൗണ്ടന്റും കാക്കവയല്‍ കൈപ്പാടംകുന്ന് കൊട്ടോട്ടിപറമ്പില് ശ്രീധരന്റെയും കുഞ്ഞു ലക്ഷ്മിയുടെയും മകനുമായ പ്രവീണാണ് (33) മരിച്ചത്. ശനിയാഴ്ച പുലർച്ച ആറരയോടെ ദേശീയപാതയിൽ മുട്ടിലിനും വാര്യാടിനുമിടയിലാണ് സംഭവം. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പ്രവീണിനെയും റോഡരികിലെ മരത്തിലും ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പ്രവീണിനെ കല്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്വതിയാണ് ഭാര്യ. ഒരുവയസ്സുള്ള കുട്ടിയുമുണ്ട്.