കുന്ദമംഗലം: റിട്ട. ഡെപ്യൂട്ടി കലക്ടർ കുറിഞ്ഞിപ്പിലാക്കിൽ തണ്ടശ്ശേരി വാസുദേവൻ (71) നിര്യാതനായി. ചാത്തമംഗലം പെയ്ൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റ് ജോ. സെക്രട്ടറിയും സ്ഥാപക അംഗവുമാണ്. ഭാര്യ: അരുന്ധതി. മക്കൾ: ഡോ. വിവേക് വി. ദേവൻ (മെഡിക്കൽ ഓഫിസർ, കാക്കവയൽ), ഡോ. വിദ്യ (അസോസിയേറ്റ് പ്രഫസർ, ഭാരത് മാതാ ലോ കോളജ്, ആലുവ). മരുമക്കൾ: അഡ്വ.സജു (അഭിഭാഷകൻ, ഹൈകോടതി), ഡോ. ജിഷ് ല (മെഡിക്കൽ ഓഫിസർ, നെല്ലിപ്പൊയിൽ). സഹോദരങ്ങൾ: ജനാർദനൻ കളരിക്കണ്ടി, സുധാകരൻ, വേലായുധൻ, ഹരിദാസൻ, പീതാംബരൻ, സൗദാമിനി. സംസ്കാരം തിങ്കളാഴ്ച 10.30ന് കുറിഞ്ഞിപ്പിലാക്കിൽ തറവാട്ട് ശ്മശാനത്തിൽ.