പയ്യോളി: പ്രമുഖ അഭിഭാഷകനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ പയ്യോളി ‘അർച്ചന’യിൽ എൻ.കെ. പരമേശ്വരൻ (81) നിര്യാതനായി. അരനൂറ്റാണ്ട് കാലം വടകര, നാദാപുരം, പേരാമ്പ്ര, പയ്യോളി, കൊയിലാണ്ടി ബാറുകളിൽ അഭിഭാഷകനായിരുന്നു. ബാങ്കുകളുടെ ലീഗൽ അഡ്വൈസർ, കോഴിക്കോട് ജില്ലാ ബ്രാഹ്മണസഭ ജോയിന്റ് സെക്രട്ടറി, കേരള ബ്രാഹ്മണസഭ പയ്യോളി, കൊയിലാണ്ടി ഉപസഭ പ്രസിഡന്റ്, സേക്രഡ് ഹാർട്ട് സ്കൂൾ, ലയൺസ് ക്ലബ് ഓഫ് പയ്യോളി എന്നിവയുടെ സ്ഥാപകപ്രസിഡൻറ്, ദീർഘകാലം വടകര സെൻറ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ പി.ടി.എ. പ്രസിഡൻറ്, പള്ളിക്കര നൈവാരണി ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ്, കിഴൂർ മഹാശിവക്ഷേത്രം കമ്മിറ്റി രക്ഷാധികാരി തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: ലേഖ, വിദ്യ, വീണ (എച്ച്.ഡി.എഫ്.സി., എറണാകുളം). മരുമക്കൾ: ഗണേഷ് (ചെന്നൈ) , വിനോദ് (ബംഗളൂരു), രമേഷ് (കൊച്ചി). സഹോദരങ്ങൾ: രാമദാസ്, രമേഷ്, മോഹൻ, ശിവൻ, സുരേഷ്, രാജലക്ഷ്മി, മീന, ഉമ, പരേതനായ എൻ. കെ. കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് പള്ളിക്കര കണ്ണന്റവിട തറവാട്ടുവളപ്പിൽ.