പഴയന്നൂർ: ഒമ്പതു മാസം പ്രായമുള്ള പെൺകുഞ്ഞ് തൊട്ടിലിൽനിന്ന് വീണ് മരിച്ചു. പൊറ്റ പട്ടിയത്തുകുന്ന് അംഗൻവാടിക്ക് സമീപം ഷാഹുൽ ഹമീദിന്റെയും ആഷിഫയുടെയും മകൾ ലിബ ആണ് മരിച്ചത്. തൊട്ടിലിൽ ഉറങ്ങുകയായിരുന്ന കുട്ടി ഉണർന്നപ്പോൾ നിലത്തേക്ക് വീഴുകയായിരുന്നു. ഉടൻ പഴയന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം.