ആമ്പല്ലൂർ: പറപ്പൂക്കര മുത്രത്തിക്കരയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ ശ്വാസനാളത്തിൽ കയറി മരിച്ചു. മുത്രത്തിക്കര കൂടപറമ്പിൽ രാജേഷ്-സബിത ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. വ്യാഴാഴ്ച പേരുവിളി ചടങ്ങ് നടത്താനിരിക്കെയാണ് ദാരുണാന്ത്യം.