ആമ്പല്ലൂർ: പ്രഭാത സവാരിക്കിറങ്ങിയ വയോധികയെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടോർ നീലങ്കാവിൽ ജോസിന്റെ ഭാര്യ എൽസിയാണ് (74) മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ വെണ്ടോർ മരിയ ബേക്കറി റോഡിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ നാലിനാണ് വീട്ടിൽ നിന്ന് ഇവർ നടക്കാനിറങ്ങിയത്. പുതുക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ: ബാബു, ഷീബ, ഷീജ, ഷിബു, ബൈജു.