കൊയിലാണ്ടി: ഐ.എൻ.എൽ കോഴിക്കോട് ജില്ല ആക്ടിങ് പ്രസിഡന്റ് കൊയിലാണ്ടി കസ്റ്റംസ് റോഡ് ‘സഹർ’ ഹുസൈൻ കോയ മുനഫർ തങ്ങൾ (66) നിര്യാതനായി. ഐ.എൻ.എൽ ജില്ല വൈസ് പ്രസിഡന്റ്, കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. അഖിലേന്ത്യ ലീഗിലും സജീവമായി പ്രവർത്തിച്ചു. സ്നേഹതീരം സാംസ്കാരിക വേദി ട്രഷററാണ്. ഭാര്യ: സഫിയ. മക്കൾ: റംല, സയ്യിദ് തൻസിം മുനഫർ, റഫ. മരുമക്കൾ: അൻവർ, ബർഗൈവ, ബാസിത.