ഒല്ലൂർ: റെയിൽവേ ഗെറ്റിൽ പാളം മുറിച്ച് കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി ഗൃഹനാഥൻ മരിച്ചു. അവിണിശേരി തൃത്താമരശേരി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ഇരിങ്ങാലക്കുട വടക്കേ വാരിയത്ത് ചന്ദ്രൻ വാരിയർ (83) ആണ് മരിച്ചത്. കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്. ഇരിങ്ങാലക്കുടയിലെ കലാ-സാംസ്കാരിക പ്രവർത്തകനും മികച്ച സംഘാടകനുമായിരുന്നു. ഒല്ലൂരിലെ ബന്ധുവിനെ സന്ദർശിച്ച് തിരിച്ച് പോകുമ്പോൾ റെയിൽവേ ഗേറ്റിന് സമീപം പാളം മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ഭാര്യ: ഗീത. മക്കൾ: ഇന്ദു, നന്ദു. മരുമക്കൾ: ശശി, ശ്രീദേവി.