മുളങ്കുന്നത്തുകാവ്: അത്താണി കെൽട്രോണിന് മുൻവശത്തെ റെയിൽപാളത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. മേഖലയിൽ ആക്രി പെറുക്കി ഉപജീവനം നടത്തുന്ന തമിഴ്നാട് സ്വദേശികൾ ട്രെയിൻ തട്ടി മരിച്ചതാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് മദ്യം വാങ്ങിയതിന്റെ ബിൽ പൊലീസ് കണ്ടെടുത്തു. മെഡിക്കൽ കോളജ് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.