ഉള്ള്യേരി: മൂകാംബിക ക്ഷേത്രദർശനത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. ഒള്ളൂർ വലിയമുറ്റത്ത് വിനോദ് (54) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് വിനോദും ഭാര്യയും മൂകാംബികയിലേക്ക് പോയത്. ക്ഷേത്രദർശനത്തിനായി ക്യൂനിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: വനജ. പരേതരായ ഗോവിന്ദൻ പണിക്കരുടെയും ജാനകിഅമ്മയുടെയും മകനാണ്.