നാദാപുരം: തൂണേരി ആവടിമുക്കിലെ സി.വി. മൊയ്തു ഹാജി ചെറിയ വിളക്കാട്ടുവള്ളി (85) നിര്യാതനായി. തൂണേരിയിലെ സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനും പുളിയുള്ളതിൽ മസ്ജിദുത്തഖ് വ, ഹയാത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ഭാര്യ: ചുണ്ടയിൽ മറിയം ഹജ്ജുമ്മ. മക്കൾ: കുഞ്ഞമ്മദ് ഹാജി (ദുബൈ), മുസ്തഫ (ഖത്തർ), നാസർ(ദുബൈ), അബ്ദുറഹ്മാൻ (ദുബൈ), സുബൈദ, റസിയ, ഫൗസിയ. മരുമക്കൾ: അബു, ഫൈസൽ, സലീന, ലൈല, ആയിഷ, സൽമ. സഹോദരങ്ങൾ: അയിശു, പീറ്റയിൽ അന്ത്രു, പരേതരായ അമ്മദ്, കുഞ്ഞബ്ദുല്ല, സൂപ്പി.