പയ്യോളി: കോഴിക്കോട് ബൈപ്പാസിൽ മൊകവൂരിലുണ്ടായ വാഹനാപകടത്തിൽ പയ്യോളി സ്വദേശിയായ നാടകസമിതി ഉടമ മരിച്ചു. കോഴിക്കോട് കലാഭവൻ നാടകസമിതി ഉടമ അയനിക്കാട് എരഞ്ഞിവളപ്പിൽ സുനിൽ നക്ഷത്ര(46)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ടൂറിസ്റ്റ് വാനും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൊകവൂരിലെ സൃഷ്ടി കൂമുള്ളി നാടകസമിതിയുടെ വാൻ കേടായതിനെ തുടർന്ന് അവരുടെ ആവശ്യപ്രകാരമാണ് സ്വന്തം ടൂറിസ്റ്റ് വാനുമായി കോഴിക്കോട്ടേക്ക് വന്നത്. മൊകവൂരിൽ എത്തിയപ്പോൾ എതിരെ വന്ന ടോറസ് ലോറി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ സുനിലിനെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു. അവിവാഹിതനാണ്. പിതാവ്: ഗോപാലൻ. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, സുലോചന, പത്മാവതി, സുധ, പരേതയായ സുമിത.