കുറ്റിക്കാട്ടൂർ: പെരുവയൽ കൊടമ്പാട്ടുകുഴി കോഴി ഫാമിലെ ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ജബ്ബാറിനെയാണ് (52) വ്യാഴാഴ്ച രാവിലെ 7.30ഓടെ മരിച്ചനിലയിൽ കണ്ടെത്തിയത്. പരിസരവാസികളാണ് മൃതദേഹം ഫാമിൽ ആദ്യം കണ്ടത്. അഞ്ചു ദിവസം മുമ്പ് ഫാമിൽ ജോലിക്കെത്തിയ ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങൾ ലഭ്യമല്ല. മാവൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി തുടർ നടപടികൾക്ക് ശേഷം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ജബ്ബാറിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാവൂർ പൊലീസിലോ ഈ നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ : 0495 288 31 24. മൊബൈൽ: 9447936075