മാള: അന്നമനട മേലഡൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മേലഡൂർ ചക്കാലക്കൽ സന്തോഷിന്റെ ഭാര്യ ജൂബി (36) ആണ് മരിച്ചത്. രാത്രി 11ന് ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന ജൂബിയെ രാവിലെ കാണാതായെന്നും തുടർന്നുള്ള അന്വേഷണത്തിൽ ഭർത്താവ് കിണറ്റിൽ മൃതദേഹം കണ്ടതായുമാണ് പൊലീസ് പറയുന്നത്. മാള അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. മാള പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജിലേക്കയച്ചു.