കൊടകര: വീടിനടുത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ വയോധികന് മുങ്ങിമരിച്ചു. അവിട്ടപ്പിള്ളി കൊളത്തൂക്കാരന് വീട്ടില്‍ വേലായുധനാണ് (69) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.