തിരുവനന്തപുരം: തോട്ടുമുക്കത്ത് ടി.ജി. അലക്സാണ്ടർ (അലക്സ്-75) നിര്യാതനായി. ഭാര്യ: അന്നമ്മ അലക്സാണ്ടർ. നടയിൽ തുമ്പമൺ കുടുംബാംഗമാണ്. മക്കൾ: അൻസി (കുവൈത്ത്), അൻസൻ (സിംഗപ്പൂർ), അനിയത്ത് (ദുബൈ). മരുമക്കൾ: ഫിലിപ്പ് മോടയിൽ നൈനാൻ, അമ്മു അഗസ്റ്റിൻ, ഷാരൺ ഏബ്രഹാം. സംസ്കാരം ഞായറാഴ്ച 11.30ന് വസതിയിലെയും കുമാരപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെയും ശുശ്രൂഷകൾക്കുശേഷം മലമുകൾ സെമിത്തേരിയിൽ.