ഒറ്റപ്പാലം: നഗരസഭ മുൻ വൈസ് ചെയർമാൻ കണ്ണിയംപുറം കൃഷ്ണ ഗീതത്തിൽ പി.കെ. പ്രദീപ്കുമാർ (57) നിര്യാതനായി. നഗരസഭ മുൻ കൗൺസിലർ, താലൂക്ക് റഫറൻസ് ലൈബ്രറി എക്സിക്യൂട്ടിവ് അംഗം, സി.പി.എം മുൻ എൽ.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാൽനടയായി 21 തവണ ശബരിമല ദർശനം നടത്തിയിട്ടുണ്ട്.പട്ടാമ്പി പനമ്പറ്റ കളത്തിൽ പരേതരായ സി.കെ. മൻമോഹന പണിക്കരുടെയും പി.കെ. ചിന്നമാളു അമ്മയുടെയും മകനാണ്. ഭാര്യ: സി.വി. രാജലക്ഷ്മി (കെ.പി.എസ് മേനോൻ മെമ്മോറിയൽ ഹൈസ്കൂൾ അധ്യാപിക).മക്കൾ: സി.വി. മൻമോഹൻ (കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ്), സി.വി. രാജ്മോഹൻ (അഭിഭാഷകൻ, ഒറ്റപ്പാലം കോടതി). മരുമകൾ: എസ്.കെ. ശ്രുതി. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.