മണ്ണാർക്കാട്: അരകുർശ്ശിയിലെ ചേറൂർ വീട്ടിൽ ഭാസ്കരൻ മാസ്റ്റർ (76) നിര്യാതനായി. എടത്തനാട്ടുകര ഓറിയന്റൽ സ്കൂളിൽ ഉൾപ്പെടെ വിവിധ വിദ്യാലയങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എടത്തനാട്ടുകരയിലെ പാതിരമണ്ണ, കരിമനപ്പൻ കാവ്, മാരാട്ട് കാവ് എന്നീ ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന പി.കെ.എം ദേവസ്വം പ്രസിഡന്റും മണ്ണാർക്കാട് നായർ സർവിസ് സൊസൈറ്റി ഭാരവാഹിയുമായിരുന്നു. ഭാര്യ: കമലാക്ഷി (റിട്ട. അധ്യാപിക, മണ്ണാർക്കാട് കെ.ടി.എം ഹൈസ്കൂൾ). മക്കൾ: ബി. മനോജ് (ബി.ജെ.പി ജില്ല സെക്രട്ടറി), വിനോദ് (ബംഗളൂരു). മരുമക്കൾ: രേണുക ദേവി, വന്ദന. സംസ്കാരം ഞായറാഴ്ച 12ന് എടത്തനാട്ടുകര കൊടിയൻകുന്ന് ചേറൂർ വീട്ടുവളപ്പിൽ.