മംഗലംഡാം: മംഗലംഡാം ചപ്പാത്ത് പാലത്തിന് സമീപം കുടുംബനാഥനെ മരിച്ചനിലയിൽ കണ്ടെത്തി. പറശ്ശേരി വെളാഞ്ചേരി പരേതനായ വേലായുധന്റെ മകൻ വാസുദേവനാണ് (48) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഇയാൾ വീട്ടിൽ വരാത്തതിനെ തുടർന്ന് കുടുംബക്കാരുടെ അന്വേഷണത്തിലാണ് ശനിയാഴ്ച രാവിലെ എട്ടരയോടെ മംഗലംഡാം പറശ്ശേരി റോഡിൽ ചപ്പാത്ത് പാലത്തിന് സമീപത്തായി മൃതദേഹം കണ്ടത്. മംഗലംഡാം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ചെറുകുന്നം ശ്മശാനത്തിൽ സംസ്കരിച്ചു. മദ്യലഹരിയിലായിരുന്ന വാസുദേവൻ കമിഴ്ന്നടിച്ച് വീണതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മംഗലംഡാം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ: സുജാത. മക്കൾ: വിനയ, വിസ്മയ, വിവേക്.