ചാലിൽതാഴം: ചൂലങ്ങോട്ട് സി. പ്രഭാകരന് (85) നിര്യാതനായി. റിട്ട. സീനിയര്‍ കോഓപറേറ്റിവ് ഓഡിറ്ററാണ്. പറമ്പില്‍ബസാര്‍ പ്രഭാതം വായനശാലയുടെ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പറമ്പില്‍ യുവജന കലാസമിതിയുടെ പ്രഥമ സെക്രട്ടറിയായിരുന്നു. 1963ല്‍ സര്‍ക്കാര്‍ സർവിസില്‍ പ്രവേശിച്ച പ്രഭാകരനെ കമ്യൂണിസ്റ്റുകാരനെന്ന കാരണത്താല്‍ പൊലീസ് വെരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. പിന്നീട് 1967ലെ ഇ.എം.എസ് സര്‍ക്കാര്‍ ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തു. 1973ലെ സര്ക്കാ ര്ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് 46 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
ഭാര്യ: തങ്കം. മക്കള്‍: പ്രതാപ് കുമാര്‍ (ബയോ മെഡിക്കല്‍ എൻജിനീയര്‍, റിയാദ്), പ്രസാദ് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജാനൂര്‍, കാസർകോട്), സജിത്ത് (ഇലക്ട്രീഷ്യന്). മരുമക്കള്‍: രാജി, രമ്യ പ്രസാദ്, ഗീതു സജിത്ത്. സഹോദരങ്ങള്‍: സാവിത്രി, സുമംഗലി, പരേതരായ ബാലന് പണിക്കര്‍, ചന്ദ്രശേഖരന് മാസ്റ്റര്‍, ഡോ. ശാര്‍ങ്ധരന്‍, പുരുഷോത്തമന്, ലക്ഷ്മി, സുനന്ദ, മാലതി.