തോട്ടുമുക്കം: ക്രഷറിൽനിന്ന് പാറക്കല്ലുകൾ ഇളകിവീണ് അന്തർസംസ്ഥാന തൊഴിലാളി മരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം പാലക്കൽ ക്വാറിയിൽ ജോലി എടുക്കുന്നതിനിടെയാണ് നേപ്പാൾ സ്വദേശിയായ സുപലാൽ (30) മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. സുപലാലിന് ഭാര്യയും രണ്ടു മക്കളുമുണ്ടെന്ന് പാലക്കൽ ക്രഷർ അധികൃതർ പറഞ്ഞു. അപകടത്തിൽ ഗോപാൽ എന്ന തൊഴിലാളിക്ക് പരിക്കേറ്റിരുന്നു.