പഴഞ്ഞി: വെസ്റ്റ് മങ്ങാട് ആനക്കുണ്ട് പുല്ലാണിച്ചാൽ കോൾപടവിലെ പാടവരമ്പത്ത് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് മങ്ങാട് അരിയാരത്ത് വീട്ടിൽ സുകുമാരനാണ് (60) മരിച്ചത്. മോട്ടോർ പുരക്ക് സമീപം ശനിയാഴ്ച വൈകീട്ട് നാലോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ചൂണ്ടയിടാനെന്ന് പറഞ്ഞ് വീട്ടിൽനിന്ന് രാവിലെ ഇറങ്ങിയതാണെന്ന് പറയുന്നു. മൃതദേഹത്തിന് സമീപത്തായി ചൂണ്ടയും ചെരിപ്പും കിടന്നിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഉഷ. മക്കൾ: സുമിഷ, ശരത്ത്, ശ്യാംജിത്ത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മങ്ങാട് ഹൈന്ദവ ശ്മശാനത്തിൽ.