വടകര: നടക്കുതാഴ കുറുമ്പയിൽ എടത്തും താഴെ കുനിയിൽ ടി.കെ. കേളപ്പൻ (83) നിര്യാതനായി. പഴയകാല സോഷ്യലിസ്റ്റ് നേതാവും എൽ.ജെ.ഡി മുനിസിപ്പൽ കമ്മിറ്റി അംഗവും എച്ച്.എം.എസ് വടകര മണ്ഡലം കമ്മിറ്റിയും എസ്.എൻ.ഡി.പി യോഗം മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ജാനു. മകൾ: സുധ (റൂറൽ ബാങ്ക്). മരുമകൻ: നാരായണൻ. സഹോദരങ്ങൾ: ചെക്കോട്ടി, നാരായണി.