ചേളന്നൂർ: അമ്പലത്തുകുളങ്ങര വടക്കയിൽ ഗംഗാധരൻ (വി.ജി-79, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക നേതാവാണ്. അസോസിയേഷൻ ജില്ല പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം, ഡി.സി.സി അംഗം, കെ.എസ്.എസ്.പി.യു ജില്ല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വായനശാല പ്രവർത്തകൻ, നാടകനടൻ എന്നീ നിലകളിലും അറിയപ്പെടുന്ന ഗംഗാധരൻ ചേളന്നൂരിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. പരേതരായ കുന്നാരത്ത് ഉക്കപ്പൻ നായരുടെയും വടക്കയിൽ ദാക്ഷായണി അമ്മയുടെയും മകനാണ്. ഭാര്യ: സുഭഗ (റിട്ട. തഹസിൽദാർ, റവന്യൂ). മക്കൾ: നവീൻ (നെസ്ലെ), അനീഷ് (ക്ഷേമനിധി ഓഫിസ്). മരുമക്കൾ: ദിവ്യ, രമ്യ. സഹോദരങ്ങൾ: ലീലാമ്മ, ഭാസ്കരൻ നായർ, മാളുക്കുട്ടി അമ്മ, രാജലക്ഷ്മി അമ്മ, പരേതരായ രാഘവൻ നായർ, രാധമ്മ. സഞ്ചയനം വ്യാഴാഴ്ച.