പട്ടിക്കാട്: ശനിയാഴ്ച രാത്രി ഏഴോടെ ചുവന്നമണ്ണ് സെന്ററിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റയാള്‍ മരിച്ചു. കിഴക്കേത്തറ പരേതനായ കണ്ടമുത്തന്റെ മകന് കൃഷ്ണന്‍കുട്ടിയാണ് (47) മരിച്ചത്. ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച് വീണ കൃഷ്ണന്‍കുട്ടിയുടെ കാലിലൂടെ ടിപ്പര്‍ ലോറി കയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിച്ചു. ഇയാളുടെ കൂടെ സഞ്ചരിച്ചിരുന്ന മണിരാജന്‍ (46) ചികിത്സയിലാണ്. കൃഷ്ണന്‍കുട്ടിയുടെ മാതാവ്: രുഗ്മിണി. ഭാര്യ: ഷീബ. മകള്‍: ആരാധന.