പത്തിരിപ്പാല: ട്രെയിൻ യാത്രക്കാരനെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പുതുശേരി മുക്ക് സ്വദേശി ജി. പ്രസാദ് (62) ആണ് മരിച്ചത്. പത്തിരിപ്പാല പൂക്കാട്ട് കുന്ന് റെയിൽ പാളത്തിന് സമീപമാണ് തിങ്കളാഴ്ച രാവിലെ 6.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റപ്പാലം പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.