അഗളി: അട്ടപ്പാടിയിൽ കുറുംബ വിഭാഗത്തിലെ ആദിവാസി യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുതൂർ ഗോട്ടിയാർഗണ്ടി ഊരിലെ നഞ്ചന്റെ മകൻ രാജേന്ദ്രനെയാണ് (35) തിങ്കളാഴ്ച രാവിലെ വീട്ടിലെ റൂമിൽ ഫാനിന്റെ ഹുക്കിൽ മുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭാര്യയും മൂന്നു കുട്ടികളും ഉണ്ട്.