മാള: ബൈക്കിൽ കാർ ഇടിച്ചതിനെതുടർന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുത്തൻചിറ മേയ്ക്കാട്ടുകുളം ജോസിന്റെ മകൻ സിജോ (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അങ്കമാലി വാപ്പാലശ്ശേരി ഭാഗത്തായിരുന്നു അപകടം. വെൽഡിങ് തൊഴിലാളിയായ സിജോ ഒഴിവു ദിവസം സുഹൃത്തിനെ കാണാൻ പോകുമ്പോഴായിരുന്നു സംഭവം. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകീട്ട് നാലോടെ മരിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. മാതാവ്: സുമ. ഭാര്യ: ജിസ് മരിയ. മകൻ: എനോഷ്, സഹോദരൻ: സിന്റോ.