ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രം തെക്കേ കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കാരുകുളങ്ങര വെളുത്തേടത്ത് പറമ്പിൽ ദീപു ബാലകൃഷ്ണൻ (41) ആണ് മരിച്ചത്. രാവിലെ അഞ്ചിന് വീട്ടിൽനിന്ന് ക്ഷേത്രക്കുളത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ദീപു തിരിച്ച് എത്താഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെരിപ്പും വസ്ത്രങ്ങളും തെക്കേ കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് മുങ്ങിയെടുത്തത്. നിരവധി സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ച ദീപു ഹ്രസ്വചിത്ര സംവിധായകനാണ്. ഭാര്യ: നിമ്മി. മക്കള്: പ്രാർഥന, പത്മസൂര്യ. ഇരിങ്ങാലക്കുട പൊലീസ് തുടർ നടപടി സ്വീകരിച്ചു.