വാടാനപ്പള്ളി: ഏങ്ങണ്ടിയൂരിൽ പേ വിഷ ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചയാൾ മരിച്ചു. ചേറ്റുവ ഹാർബറിലെ മുൻ തൊഴിലാളിയായിരുന്ന തിരുവനന്തപുരം സ്വദേശി അബ്ദുസ്സലാം (55) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ചന്തപ്പടിക്ക് കിഴക്ക് പത്രവിതരണ തൊഴിലാളികളാണ് ഇയാളെ കണ്ടത്. വിവരം അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസെത്തി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പേയിളകിയതാണെന്ന സംശയം പ്രകടിപ്പിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് അറിയിച്ചു.