പട്ടാമ്പി: കൊടുമുണ്ടയിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കരുവാൻപടി ആറുമാറു വീട്ടിൽ അൻവർ ഷാജി (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കരുവാൻപടി രാജേഷ് ഗുരുതര പരിക്കോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ഗുഡ്സ് ഓട്ടോ ഡ്രൈവർ അബ്ദുൽ ബഷീറിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുമുണ്ട ഗേറ്റ് മൈലാഞ്ചിപ്പടിയിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അപകടം.
മരിച്ച അൻവർ ഷാജിയുടെ ഭാര്യ: ആയിഷ. മകൻ: ഷമീൽ.