എകരൂൽ: പരപ്പിൽ ഇരട്ടാക്കിൽ കാർത്യായനി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചാപ്പോട്ടി നായർ. മക്കൾ: ചന്ദ്രൻ (റിട്ട. എക്സൈസ്), രാധാകൃഷ്ണൻ (റിട്ട. കെ.എസ്.ആർ.ടി.സി), നാരായണൻകുട്ടി, രാജഗോപാലൻ. മരുമക്കൾ: ചന്ദ്രമതി, ഉഷാകുമാരി, ബീന, രജിതകുമാരി. സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, ദാമോദരൻ നായർ, മീനാക്ഷി അമ്മ, ദാക്ഷായണി അമ്മ, പരേതരായ കുമാരൻ നായർ, നാണി അമ്മ, മാധവി അമ്മ. സഞ്ചയനം ശനിയാഴ്ച.