അത്തോളി: കൂമുള്ളി കുറ്റിയടത്തറോൽ അബു (83) നിര്യാതനായി. ദീർഘകാലം അത്തോളി അങ്ങാടിയിൽ വെറ്റില കച്ചവടം നടത്തിയിരുന്നു. മുസ്ലിം ലീഗ് കൂമുള്ളി ശാഖ മുൻ പ്രസിഡന്റ്, കുന്നത്തറ ബദർ ജുമാമസ്ജിദ് മുൻ സെക്രട്ടറി, കൂമുള്ളി ഷറഫുൽ ഇസ്ലാം മസ്ജിദ് മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദലി, സഫിയ, സക്കീന, സാജിന. മരുമക്കൾ: മജീദ് എകരൂൽ, നാസർ മാമ്പൊയിൽ, പരേതനായ മുഹമ്മദ് മടവൂർ. സഹോദരങ്ങൾ: ഇസ്മായിൽ, പരേതരായ മൊയ്തീൻ, ഹസൻകുട്ടി, അസൈനാർ, ഫാത്തിമ, കുഞ്ഞാത്തു, കദീജ.