എരുമപ്പെട്ടി: എം.ആർ.എം സ്ഥാപന ഉടമയും സാമൂഹിക പ്രവർത്തകനും ‘ദർശന സമൂഹം’ അതിരൂപത സമിതി അംഗവുമായ എരുമപ്പെട്ടി മുരിങ്ങാത്തേരി വീട്ടിൽ രാജൻ എം. മാത്യു (68) നിര്യാതനായി. ഭാര്യ: ജെസി. മക്കൾ: മാത്യൂസ് രാജൻ (എരുമപ്പെട്ടി എം.ആർ.എം മാനേജിങ് ഡയറക്ടർ), സിസ്റ്റർ ഡോ. മെറിൻ രാജൻ (എഫ്.സി.സി, പാലക്കാട്). മരുമകൾ: ജിഷ (അധ്യാപിക -നിർമല ഇംഗ്ലീഷ് മീഡിയം സ്കൂൾ, എരുമപ്പെട്ടി). സഹോദരങ്ങൾ: തങ്കം ജോൺ, ഉഷ ജോൺ, ബാബു എം. മാത്യു, സന്തോഷ് എം. മാത്യു, പരേതരായ ടോണി എം. മാത്യു, സുരേഷ് എം. മാത്യു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സെമിത്തേരിയിൽ.