പാലക്കാട്: സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം വാഹനമിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കൊപ്പം മണിയങ്കാട് സ്വദേശി ബൈജു ഗംഗാധരനാണ് (40) മരിച്ചത്. കഴിഞ്ഞ ദിവസമാണ് ബൈജുവിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ബൈക്ക് ഇടിച്ചുവീഴ്ത്തിയതാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ബൈജുവിന്റെ നില ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
അവിവാഹിതനാണ്. പിതാവ്: ഗംഗാധരൻ, മാതാവ്: ശ്യാമള. സഹോദരങ്ങൾ: ബിജു, നിഷ. വ്യാഴാഴ്ച വൈകീട്ട് വീട്ടിലെത്തിച്ച മൃതദേഹം ജൈനിമേട് ശ്മശാനത്തിൽ സംസ്കരിച്ചു.