അണ്ടത്തോട്: തഖ്വ യതീംഖാനക്കു സമീപം പരേതനായ മൂർത്താട്ടിൽ സത്യന്റെ ഭാര്യ സരസ്വതിയെ (46) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തഖ്വ യതീംഖാനയിൽ പ്യൂൺ ആയി ജോലി ചെയ്തിരുന്ന സരസ്വതി ജോലിക്ക് എത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരണ വിവരം പുറത്ത് അറിയുന്നത്. ഭർത്താവ് സത്യൻ വർഷങ്ങൾക്കുമുമ്പ് വാഹനാപകടത്തിലാണ് മരിച്ചത്. ഏക മകളെ കല്യാണം കഴിച്ചയച്ചതിനു ശേഷം സരസ്വതി ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. വടക്കേക്കാട് പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മകൾ: ഉണ്ണിമായ.