പേരാമ്പ്ര: കഴിഞ്ഞ ദിവസം കാണാതായ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. കിഴക്കൻ പേരാമ്പ്രയിലെ പേരാമ്പ്ര കുന്നുമ്മൽ മോഹന(80)നെയാണ് മരിച്ചനിലയിൽ കണ്ടത്. ഒക്ടോബർ 12-ാം തീയതി മുതൽ ഇയാളെ കാണാതായിരുന്നു. ബന്ധുക്കളും പൊലീസും അന്വേഷിക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് ആവടുക്ക എൽ.പി സ്കൂളിന് സമീപമുള്ള പറമ്പിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കല്യാണിയാണ് ഭാര്യ. മക്കൾ: സൂരജ്, സുധീർ, സുനിത. മരുമക്കൾ: ബീന, രാജീവൻ.