കുന്ദമംഗലം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരുവഴികടവ് നെരവത്ത് ഷൈജുവിന്റെ ഭാര്യ ദീപയാണ് (31) മരിച്ചത്. മക്കൾ: സാൻവി, സാതിക (ഇരുവരും പെരിങ്ങൊളം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ). പിതാവ്: കേളു. മാതാവ്: നാരായണി. സഹോദരൻ: ജിതേഷ്. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ.