തിരുവനന്തപുരം: വഴയില രാധാകൃഷ്ണ െലയ്ന്‍ ഹൗസ് നമ്പര്‍ 144 ഐശ്വര്യയില്‍ ആർ. സുകുമാരൻ നാടാർ (74) നിര്യാതനായി. കേരള എൻജിനീയറിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലയിൽ ദീർഘകാലം പ്രവർത്തിച്ചു. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: വിജയകുമാരി. മക്കൾ: ഷീബ, ഷിബു, ഷിജു. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാലിന് ശാന്തികവാടത്തില്‍.