ഗുരുവായൂർ: തൈക്കാട് കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം റാസ് മൻസിലിൽ പി.കെ. സലീം (സലീം അൽ റാസ് -68) നിര്യാതനായി. തൈക്കാട് മേഖലയിൽ പൊതുരംഗത്ത് സജീവമായിരുന്നു. തൈക്കാട് അൽ ഹിദായ ട്രസ്റ്റ് സെക്രട്ടറി, സകാത് കമ്മിറ്റി ചെയർമാൻ, ജമാഅത്തെ ഇസ്ലാമി ഹൽഖ മുൻ നാസിം, വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: റഷീദ. മക്കൾ: ഷറിൽ, ഷാനില, ഷാബിൽ, ഷംല. മരുമക്കൾ: സലീമ, ഫൈസൽ, ഷബ്ന, റയീസ്.