മടവൂർ: പഴയകാല ട്രാൻസ്പോർട്ട് ഉടമ ആരാമ്പ്രം മുക്കത്ത് മൂസ ഹാജി (86) നിര്യാതനായി. ഭാര്യ: പാലുമണ്ണിൽ കുഞ്ഞാമിന. മക്കൾ: അബ്ദുൽ റഷീദ് (ബിസിനസ്), അബ്ദുൽ റസാഖ് (അൽഫാ ഹോസ്പിറ്റൽ, സുൽത്താൻ ബത്തേരി), അബ്ദുൽ റഹീം (ബിസിനസ്), സുബൈദ, സഫിയ, ഷറീന, സക്കീന, സൈനബ. മരുമക്കൾ: അബു വളപ്പിൽ (പ്രസിഡന്റ്, പടനിലം കൾച്ചറൽ ലൈബ്രറി), അബ്ദുൽ കരീം (ശാന്തി മെഡിക്കൽസ് താമരശ്ശേരി), സലീം മുക്കം (കോഓപറേറ്റിവ് ബാങ്ക്, പെരിന്തൽമണ്ണ), പി.സി. മുഹമ്മദ് ബഷീർ (കോരങ്ങാട് മഹല്ല് സെക്രട്ടറി), അഷ്റഫ് (പാലങ്ങാട്), ഷഹനാസ് കാരകുന്ന് (മഞ്ചേരി), സലീന (കൽപറ്റ), റജ്ന (സുൽത്താൻ ബത്തേരി). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച എട്ടിന് ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദിൽ.