തിരുവല്ല: നിരണം സ്വദേശിയായ യുവാവിനെ ചിലങ്ക ജങ്ഷന് സമീപത്തെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിരണം കിഴക്കുംഭാഗം കൊച്ചിറയിൽ സ്കറിയ തോമസിനെയാണ് (26) ഞായറാഴ്ച പുലർച്ചയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാൾ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പ്രേമ നൈരാശ്യം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന കുറിപ്പ് മുറിയിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.