കല്ലൂപ്പാറ: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് അംഗം വാളൻപറമ്പിൽ പരേതരായ കൊച്ചുകൃഷ്ണന്റെയും കമലാക്ഷിയമ്മയുടെയും മകൻ കെ.കെ. സത്യൻ (45) നിര്യാതനായി. പി.കെ.എസ് ഏരിയ സെക്രട്ടറിയാണ്. ഭാര്യ: ആനിക്കാട് ചേന്നോലിക്കൽ സുജ. മക്കൾ: ധ്യാൻ, ദിയ. മൃതദേഹം തിങ്കളാഴ്ച രാവിലെ 9.30ന് സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റി ഓഫിസിലും 10.15ന് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ഓഫിസിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.