മുണ്ടൂർ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. കൊട്ടെക്കാട് കിഴക്കേത്തറ ഷാ മൻസിലിൽ ഷാജഹാൻ-സലീന ദമ്പതികളുടെ മകൻ ഷഫ്റീദ് (21) ആണ് മരിച്ചത്. മുണ്ടൂർ ഭാഗത്തെ ബന്ധുവീട് സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ ഷഫ്റീദ് സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്കിടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ആറിന് മുണ്ടൂർ ജങ്ഷന് സമീപം കപ്ളി പാറയിലാണ് അപകടം. സാരമായി പരിക്കേറ്റ യുവാവിനെ ആദ്യം ഒലവക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച ഷഫ്റീദ് എൻജിനിയറിങ് ബിരുദദാരിയാണ്. പിതാവ് ഷാജഹാൻ ഓട്ടോ ഡ്രൈവറാണ്. സഹോദരൻ: സഫാദ്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ.