കൊടകര: കല്ലേറ്റുങ്കരയില്‍ യുവാവിനെ വാടകകെട്ടിടത്തില് നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുറ്റൂര്‍ മാമ്പഴത്ത് വീട്ടില്‍ രഘു കെ. നായരുടെ മകന് രഞ്ജിത്തിനെയാണ് (33) ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലേറ്റുങ്കരയിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന ഇയാള്‍ കല്ലേറ്റുങ്കര മേല്‍പാലത്തിനു സമീപമുള്ള വാടക കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. കെട്ടത്തിനു മുകളില്‍ നിന്ന് താഴെയുള്ള കിണറിന്റെ ഇരുമ്പുവലയില്‍ വീണ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളൂര്‍ പൊലിസ് മേല്‍നടപടി സ്വീകരിച്ചു.