പൂവ്വത്തുശ്ശേരി: ഇരിമ്പന്‍ തോമസിന്റെ മകന് ടോണി തോമസ് (74) നിര്യാതനായി. ജില്ല വോളിബാള്‍ അസോസിയേഷന്റെ മുന്‍ ട്രഷററും റഫറീസ് ബോര്‍ഡ് മുന്‍ ചെയര്‍മാനുമായിരുന്നു, ദീര്‍ഘകാലം യങ് മെൻസ് അസോസിയേഷൻ ടീം കോച്ചും മാനേജറുമായിരുന്നു. നിലവില്‍ ഏജ് സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാനാണ്. അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹിത്വവും വഹിച്ചിരുന്നു. ഭാര്യ: ഉഷ. മക്കള്‍: പിങ്കി, ടിങ്കി, പരേതയായ പേളി. മരുമക്കള്‍: ജോമോന് പാലാട്ടി, ദീപക് ചിറയത്ത്, ഷെറി വടക്കേമേലേതില്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പൂവ്വത്തുശ്ശേരി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.